Kerala
കഴക്കൂട്ടത്ത് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന കാര്യം വ്യക്തമല്ലാ.
തിരുവനന്തപുരം| കഴക്കൂട്ടത്ത് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. എസ് എ പി ക്യാമ്പിലെ പോലീസുകാരായ ജാഫര്‍, അനന്തു എന്നിവര്‍ക്കും പ്രദേശത്തുണ്ടായിരുന്ന പത്തോളം പേര്‍ക്കുമാണ് കടിയേറ്റത്.
പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന കാര്യം വ്യക്തമല്ലാ. കഴക്കൂട്ടം പരിസരത്തുള്ള യാത്രക്കാരും പ്രദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നായയെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
Content Highlights:
Several people including two police officers from the SAP camp were bitten by a stray dog in Kazhakkoottam. The injured have been admitted to Trivandrum Medical College and General Hospital. Authorities have advised local residents to remain vigilant while search efforts for the dog continue.



