Connect with us

National

രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ച ഭക്ഷണം കഴിച്ച 27 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

.12 വിദ്യാര്‍ത്ഥികളോളമാണ് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

Published

|

Last Updated

ജയ്പൂര്‍ |  രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ച ഭക്ഷണം കഴിച്ച 27 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ കുട്ടികള്‍ക്ക് തലവേദന, തലകറക്കം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെടുകയായിരുന്നു.

സ്ഥലത്തെത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രൂപ് സിങ് മീന വിദ്യാര്‍ഥികളുടെ ചികിത്സ പുരോഗമിക്കുകയാണെന്ന് അറിയിച്ചു.12 വിദ്യാര്‍ത്ഥികളോളമാണ് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. എല്ലാവരുടെയും നില തൃപ്തികരമാണെന്നും ഡിഇഒ പറഞ്ഞു. ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പ്രാഥമിക ചികിത്സ നല്‍കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു

Content Highlights: Around 27 students at a government school in Rajasthan fell ill after consuming their midday meal. Symptoms included headache, dizziness, and vomiting shortly after eating. District officials reported that 12 students are currently under observation in a medical college and their conditions are stable

Latest