Connect with us

Kerala

കനത്ത മഴ; പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്

ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറന്നേക്കും.

Published

|

Last Updated

പത്തനംതിട്ട| കനത്ത മഴയില്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമില്‍ ജലനിരപ്പ് 190 മീറ്ററിന് അടുത്തെത്തി.ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറന്നേക്കും.

ഇതിനെ തുടര്‍ന്ന് കക്കാട് നദിയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ നിലവില്‍ യെല്ലോ അലര്‍ട്ടാണ്.

കണ്ണൂര്‍ ചെറുപുഴയില്‍ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകി. കര്‍ണാടക വനമേഖലയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Content Highlights:
A red alert has been sounded for the Moozhiyar dam in Pathanamthitta as water levels approached 190 meters following heavy rains. Authorities warned that shutters may open if levels touch 192.63 meters, placing residents along the Kakkad river on high alert. Meanwhile, the Karyangode river overflowed in Cherupuzha, Kannur, raising fears of a landslide in nearby Karnataka forests.

Latest