Kerala
തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറ്
ബൈക്കില്‍ എത്തിയ സംഘം ബസുകള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു
തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയുടെ പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം. വെഞ്ഞാറമൂട്, കിളിമാനൂര്‍ ഡിപ്പോയിലെ ബസുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. ബൈക്കില്‍ എത്തിയ സംഘം ബസുകള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.
പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പിൽ ജങ്ഷനിലെ സ്റ്റേ ബസുകളായിരുന്നു ഇവ. തിരുവനന്തപുരത്തേക്കും മെഡിക്കൽ കോളജിലേക്കുമായിട്ടാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല.
കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസിന്റെ ചില്ല് തകര്‍ന്നു. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം നടന്നത്. ബസ് പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് കല്ലേറുണ്ടായത്. അതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ജീവനക്കാര്‍ പാങ്ങോട് പോലീസില്‍ പരാതി നല്‍കി
Content Highlights: Two KSRTC Priyadarshini buses were attacked by a bike-borne gang in Kallara Parappa near Trivandrum. The incident occurred around 11:15 PM while the buses from Venjaramoodu and Kilimanoor depots were parked. The front windshields were damaged but no injuries were reported, and Pangode police have launched an investigation.




