Kerala
പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു
റോഡിലേക്ക് മണ്ണും പാറകഷ്ണങ്ങളും വീണുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കില്ല.
കണ്ണൂര്‍| കണ്ണൂര്‍-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍. പാല്‍ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക് മണ്ണും പാറകഷ്ണങ്ങളും വീണുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കില്ല.
വയനാട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് മുമ്പിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണത്. കാര്‍ യാത്രക്കാര്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. മണ്ണിടിഞ്ഞു വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Content Highlights:
Traffic was completely blocked on the Kannur-Wayanad Palchuram road due to a sudden landslide. Large rocks and mud caved in right in front of a car carrying a family to Wayanad. The passengers miraculously escaped unhurt as the terrifying collapse was captured on video.





