National
ആന്ധ്രയില്‍ എഞ്ചിനീയറും കുടുംബവും നദിയില്‍ ചാടി മരിച്ച സംഭവം; റൈഫിള്‍ ഷൂട്ടിംഗ് കോച്ച് അറസ്റ്റില്‍
അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അമരാവതി | ആന്ധ്രയില്‍ എഞ്ചിനീയറും കുടുംബവും നദിയില്‍ ചാടി മരിച്ച സംഭവം; റൈഫിള്‍ ഷൂട്ടിംഗ് കോച്ച് അറസ്റ്റില്‍ കാക്കിനട ആന്ധ്രാപ്രദേശില്‍ ഗോദാവരി നദിയില്‍ ചാടി എഞ്ചിനീയറുടെയും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തില്‍ റൈഫിള്‍ ഷൂട്ടിംഗ് കോച്ച് അറസ്റ്റില്‍.ഈ മാസം 16നും 17നും ഇടയിലുള്ള രാത്രിയിലാണ് രാജ്മഹേന്ദ്രവരത്തെ റോഡ്-കം-റെയില്‍ പാലത്തില്‍ നിന്ന് പഞ്ചായത്ത് രാജ് അസിസ്റ്റന്റ് എന്‍ജിനീയറായ തില്ലപ്പുടി നൂകരാജു, ഭാര്യ മീന, മകള്‍ സൗജന്യ, 10 വയസ്സുകാരനായ പേരക്കുട്ടി എന്നിവര്‍ ഗോദാവരി നദിയില്‍ ചാടിയത്. മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിലൂടെ പേരക്കുട്ടി രക്ഷപ്പെട്ടെങ്കിലും നൂകരാജുവും മറ്റ് രണ്ട് സ്ത്രീകളും മരണപ്പെട്ടു.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് റൈഫിള്‍ ഷൂട്ടിംഗ് കോച്ചായ ഷെയ്ഖ് സാദിഖ് ഖാനെ പോലീസ് പിടികൂടിയത്. അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മതംമാറ്റാന്‍ നിര്‍ബന്ധിച്ചു, കൊലപാതകം, പണം തട്ടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സാദിഖ് ഖാനെതിരെ കേസെടുത്തിരിക്കുന്നത്. നൂകരാജു എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പില്‍ നിന്നാണ് സാദിഖിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.പേരക്കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ റൈഫിള്‍ ഷൂട്ടിംഗ് കോച്ചായിരുന്നു സാദിഖ് ഖാന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നു.
നിലവില്‍ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും മരണത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങളും മറ്റാരുടെയെങ്കിലും പങ്കാളിത്തമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Surat Crime Branch arrested a former air hostess and her associate while attempting to smuggle mephedrone worth Rs 30 lakh from Vadodara to Mumbai. Police seized 977 grams of MD and packaging tools during a vehicle search on the Delhi-Mumbai Expressway. The main accused was previously jailed in 2021 for a similar narcotics offense.




