Kerala
ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതി
പാലക്കാട് മോയൻസ് എൽപി സ്കൂളിൽ ഇന്നലെയാണ് ഓണാഘോഷ പരിപാടി നടന്നത്.
പാലക്കാട്| ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയ സംഭവത്തിൽ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതി. ആറ്റംസ് കോളജ് ഓഫ് മീഡിയ ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിനെതിരെയാണ് ആംബുലൻസ് ഡ്രൈവർമാർ പരാതി നൽകിയത്.
പാലക്കാട് മോയൻസ് എൽപി സ്കൂളിൽ ഇന്നലെയാണ് ഓണാഘോഷ പരിപാടി നടന്നത്. പരിപാടിക്കിടെ ആംബുലൻസ് ഓടിച്ചുകൊണ്ട് വിദ്യാർഥികൾ കളർ പൊടി വിതറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ പരാതി ഉയർന്നത്.
Content Highlights:
A complaint was filed against a private college in Palakkad for misusing an ambulance during Onam celebrations. Students from Atoms College of Media and Technology sprayed color powder while driving the vehicle at Moyans LP School. The action followed viral social media videos of the incident.




