Kerala
മടത്തറയില്‍ കെ എസ് ആര്‍ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവര്‍ മരിച്ചു
തിരുവനന്തപുരത്ത് നിന്നു തെന്മലയിലേക്കു പോയ കെ എസ് ആര്‍ ടി സി ബസ് ആണ് ഓട്ടോയില്‍ ഇടിച്ചത്.
കടയ്ക്കല്‍| മടത്തറയില്‍ കെ എസ് ആര്‍ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവര്‍ മരിച്ചു. കൊല്ലായില്‍ റെജാ മന്‍സിലില്‍ ഇസഹാക്ക് മുഹമ്മദ് (72) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നു തെന്മലയിലേക്കു പോയ കെ എസ് ആര്‍ ടി സി ബസ് ആണ് ഓട്ടോയില്‍ ഇടിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ കൊല്ലായിലില്‍ ആയിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഇസഹാക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Content Highlights:
An auto rickshaw driver died following a collision with a KSRTC bus at Kollayil near Madathara. The victim was identified as 72 year old Isahak Muhammed. Although he was rushed to Thiruvananthapuram Medical College Hospital with severe injuries, he passed away.




