Connect with us

Business

TODAY'S GOLD RATE|കുതിപ്പിനിടെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്.

Published

|

Last Updated

കൊച്ചി|തുടര്‍ച്ചയായ വര്‍ധനവിനിടെ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 15,010 രൂപയും പവന് 1,20,080 രൂപയുമായി(Today’s Gold Rate). 18കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 12335 രൂപയായി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്‌പോട്ട് ഗോള്‍ഡിന് 13.62 ഡോളര്‍ ഇടിഞ്ഞ് 4,624.82 ഡോളറായി.

ഇന്നലെ ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 15,030 രൂപയും പവന് 640 രൂപ വര്‍ധിച്ച് 1,20,240 രൂപയുമായിരുന്നു വില. കഴിഞ്ഞ ശനിയാഴ്ച പവന് 1,19, 600 രൂപയായിരുന്നു വില. ഈ വര്‍ഷം ജനുവരി 29നാണ് സ്വര്‍ണം എക്കാലത്തെയും റെക്കോഡ് വിലയായ 1,31,160 രൂപയായത്.

ശ്രദ്ധിക്കുക: തുടർച്ചയായ വർധനവിന് ശേഷം സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും വിപണി നിരീക്ഷിക്കുന്നവർക്കും ഇന്നത്തെ today gold rate അനുകൂലമായ മാറ്റമാണ് നൽകുന്നത്. വിപണിയിലെ ഈ തകർച്ച പണയം വെയ്ക്കാൻ ഉദ്ദേശിക്കുന്നവരെ ബാധിച്ചേക്കാം എന്നതിനാൽ കൃത്യമായ gold price analysis നടത്തേണ്ടതുണ്ട്. അടിയന്തിര സാമ്പത്തിക പ്രതിസന്ധികളിൽ മാത്രം അവസാന മാർഗ്ഗമായി a loan against gold പണയ ഇടപാടുകളെ സമീപിക്കുക. ബാങ്കുകളുടെയും പണമിടപാട് സ്ഥാപനങ്ങളുടെയും പലിശ നിരക്കുകൾ കൃത്യമായി പരിശോധിച്ച് സാമ്പത്തിക സ്ഥിരത ഉറപ്പാക്കിയ ശേഷം മാത്രം gold loan apply ചെയ്യാൻ ശ്രദ്ധിക്കുക. വിപണിയിലെ ചെറിയ വിലക്കുറവ് കണ്ട് അനാവശ്യമായി സ്വർണ്ണപ്പണയം എടുക്കുന്നത് ഒഴിവാക്കുക.

Content Highlights:
Gold prices in Kerala dropped today after continuous hikes, with sovereign price decreasing by Rs 160 to Rs 1,20,080. Gram rate for 22 karat gold stands at Rs 15,010 and 18 karat dropped to Rs 12,335. International spot gold dropped by 13.62 dollars to reach 4624.82 dollars.

 

---- facebook comment plugin here -----

Latest