Connect with us

Kerala

പിതാവിന്റെ കൈയില്‍ നിന്നും താഴേക്കു വീണ നാല് വയസുകാരന്‍ മരിച്ചു

നഴ്സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പാറശാല പരശുവക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ -ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. വീഴ്ചയില്‍ തലക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കഴിഞ്ഞ ദിവസമാണ്  സംഭവമുണ്ടായത്. നഴ്സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് തറയില്‍ തലയിടിച്ച് വീണു. കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.