Connect with us

Kerala

വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ ദമ്പതികള്‍ പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു; ഭര്‍ത്താവ് മരിച്ചു

20 മീറ്ററോളം ഒഴുകിപ്പോയ രേഖയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും വിഷ്ണു മുങ്ങിത്താഴുകയായിരുന്നു

Published

|

Last Updated

കോഴഞ്ചേരി |  വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ ദമ്പതികള്‍ പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു. ഭര്‍ത്താവ് മുങ്ങി മരിച്ചു. കായംകുളം കൃഷ്ണപുരം ചേരാവള്ളി കണ്ണങ്കര വീട്ടില്‍ ഭാസ്‌കരന്‍ പിള്ളയുടെ മകന്‍ വിഷ്ണു (42) ആണ് മരിച്ചത്.മാലക്കര പള്ളിയോടത്തിന് ഇന്ന് നടത്തിയ വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കാനെത്തിയ കായംകുളം സ്വദേശികളായ ദമ്പതികളും ബന്ധുക്കളും വള്ളസദ്യയില്‍ പങ്കെടുത്ത ശേഷം മാലക്കര പള്ളിയോടക്കടവില്‍ കുളിക്കാനിറങ്ങിയതിനിടയിലാണ് അപകടമുണ്ടായത്.

ഒപ്പമുണ്ടായിരുന്ന ബന്ധുവായ കുട്ടി ഒഴുക്കില്‍ പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച വിഷ്ണുവിന്റെ ഭാര്യ രേഖ ഒഴുക്കില്‍ പെട്ടു . ഇവരെ രക്ഷപെടുത്താനുള്ള ശ്രമത്തില്‍ വിഷ്ണുവും ഒഴുക്കില്‍പെടുകയായിരുന്നു. 20 മീറ്ററോളം ഒഴുകിപ്പോയ രേഖയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും വിഷ്ണു മുങ്ങിത്താഴുകയായിരുന്നു. പത്തനംതിട്ട ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീമും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവില്‍ വൈകുന്നേരം 6.30 ഓടെ മൃതദേഹം കണ്ടെടുത്തു. വിഷ്ണു ഒഴുക്കില്‍ പെട്ടിടത്ത് അഗാധമായ കുഴിയും അടിയൊഴുക്കുമുണ്ടായിരുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ആറന്മുള പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.മരിച്ച വിഷ്ണു പൊതുമരാമത്ത് വകുപ്പില്‍ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ രേഖ കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ ജീവനക്കാരിയാണ്

 

---- facebook comment plugin here -----

Latest