Kerala
ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ജയില്‍വാസവും വിചാരണയും വൈകുന്നത് ജാമ്യത്തിന് കാരണമാകുന്നില്ലെന്ന് കോടതി
എല്ലാ കേസുകളിലും ഇത് കണക്കിലെടുക്കാനാവില്ല. കലാപത്തില്‍ ഉമര്‍ ഖാലിദിന്റെയും പങ്ക് ഗുരുതരമാണ്. വര്‍ഗീയമായി ഒരു വിഭാഗത്തെ സംഘടിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും പരാമര്‍ശം.

ന്യൂഡല്‍ഹി | ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജെ എന്‍ യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള ജാമ്യം തള്ളിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ജയില്‍വാസവും വിചാരണയും വൈകുന്നത് ജാമ്യത്തിന് കാരണമാകുന്നില്ല. എല്ലാ കേസുകളിലും ഇത് കണക്കിലെടുക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.
കലാപത്തില്‍ ഉമര്‍ ഖാലിദിന്റെയും പങ്ക് ഗുരുതരമാണ്. വര്‍ഗീയമായി ഒരു വിഭാഗത്തെ സംഘടിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്.
കലാപ ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദ്, തസ്‌ലീം അഹമ്മദ്, ഷര്‍ജീല്‍ ഇമാം തുടങ്ങി പത്ത് പേരുടെ ജാമ്യഹരജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. അഞ്ച് വര്‍ഷത്തോളമായി വിചാരണയില്ലാതെ ജയിലില്‍ തുടരുകയാണ് ഉമര്‍ ഖാലിദും കേസില്‍ അറസ്റ്റിലായ മറ്റുള്ളവരും.