Connect with us

Kerala

ശ്രീനിവാസന് കേരളം ഇന്ന് വിട നല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10ന് ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടില്‍ ആരംഭിക്കും.

Published

|

Last Updated

കൊച്ചി | നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് കേരളം ഇന്ന് വിട നല്‍കും. സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10ന് ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടില്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

ഇന്നലെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് ശ്രീനിവാസന്‍ വിട പറഞ്ഞത്. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1977ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.’ഓടരുതമ്മാവാ ആളറിയാം’ ആണ്അദ്ദേഹത്തിന്റെ ആദ്യ തിരക്കഥ.

 

Latest