Connect with us

Kerala

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്

രാംനാരായണിനെ മര്‍ദിച്ചവരില്‍ സ്ത്രീകളുമുണ്ടെന്ന് സൂചന.

Published

|

Last Updated

പാലക്കാട് | വാളയാര്‍ അട്ടപ്പള്ളത്തെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അതിഥി സംസ്ഥാന തൊഴിലാളിയായ ഛത്തീസ്ഗഢ് സ്വദേശി രാംനാരായണിനെ മര്‍ദിച്ചവരില്‍ സ്ത്രീകളും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. ഇതുവരെ അഞ്ചുപേരാണ് കേസില്‍ അറസ്റ്റിലായത്. അന്വേഷണം ഇന്നലെയാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടത്. ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

വാളയാര്‍ അട്ടപ്പള്ളത്ത് ബുധനാഴ്ചയാണ് രാംനാരായണ്‍ കൊല്ലപ്പെട്ടത്. കേസില്‍ അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ് (34), സി മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ ബിബിന്‍ (30), അനന്തന്‍ (55), അട്ടപ്പള്ളം കല്ലങ്കാട് എ അനു (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

പ്രതികളുടേതുള്‍പ്പെടെ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 15 പേരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. രാംനാരായണിന്റെ കുടുംബം ഇന്ന് കേരളത്തിലെത്തുമെന്നാണ് വിവരം. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

 

 

Latest