Connect with us

National

പുക മഞ്ഞില്‍ മുങ്ങി ഉത്തരേന്ത്യ; റോഡ്-വ്യോമ-റെയില്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു

മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്ന് ഇന്‍ഡിഗോ അധികൃതര്‍.

Published

|

Last Updated

ന്യൂഡല്‍ഹി | പുക മഞ്ഞില്‍ മുങ്ങി ഉത്തരേന്ത്യ. ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും പുക മഞ്ഞ് വ്യാപിച്ചിരിക്കുകയാണ്.

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണവും രൂക്ഷമാണ്. റോഡ്-വ്യോമ-റെയില്‍ ഗതാഗതത്തെയും പുക മഞ്ഞ് പ്രതികൂലമായി ബാധിച്ചു. ആഗ്രയില്‍ നഗരത്തിലാകമാനം ദൃശ്യപരത ഗണ്യമായി കുറഞ്ഞു. കനത്ത മഞ്ഞില്‍ മൂടിപ്പോയിരിക്കുകയാണ് താജ്മഹല്‍.

മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്ന് ഇന്‍ഡിഗോ അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സര്‍വീസുകള്‍ തടസ്സപ്പെടുകയോ വൈകുകയോ ചെയ്യാം.

Latest