Connect with us

International

പ്രകോപന നടപടികള്‍ തുടര്‍ന്ന് അമേരിക്ക; വെനസ്വേലയില്‍ നിന്ന് പുറപ്പെട്ട എണ്ണക്കപ്പല്‍ പിടിച്ചെടുത്തു

'സെഞ്ചുറീസ്' എന്ന കപ്പലാണ് അന്താരാഷ്ട്ര സമുദ്രപരിധിയില്‍ വച്ച് യു എസ് സൈന്യം പിടിച്ചെടുത്തത്.

Published

|

Last Updated

വാഷിങ്ടണ്‍ | വെനസ്വേലക്കെതിരെ പ്രകോപനപരമായ നടപടികള്‍ തുടര്‍ന്ന് അമേരിക്ക. വെനസ്വേലയില്‍ നിന്ന് ക്രൂഡോയിലുമായി പുറപ്പെട്ട ‘സെഞ്ചുറീസ്’ എന്ന കപ്പല്‍ അന്താരാഷ്ട്ര സമുദ്രപരിധിയില്‍ വച്ച് യു എസ് സൈന്യം പിടിച്ചെടുത്തു.

പനാമയുടെ പതാക വഹിക്കുന്ന കപ്പലാണ് പിടികൂടിയത്. വെനസ്വേലയില്‍ നിന്ന് പുറത്തേക്കോ തിരിച്ചോ എണ്ണക്കപ്പലുകളെ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ട്രംപ് ഭരണകൂടം വെനസ്വേലന്‍ എണ്ണക്കപ്പലിനെതിരെ നടപടി സ്വീകരിക്കുന്നത്. യു എസ് കോസ്റ്റ് ഗാര്‍ഡ്, സൈന്യം എന്നിവയുടെ സഹായത്തോടെയാണ് കപ്പല്‍ പിടിച്ചെടുത്തത്. കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ യു എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്‌സില്‍ പങ്കുവച്ചു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് കടത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുമായി എണ്ണക്കപ്പലുകളെ ഉപയോഗിക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍, തങ്ങളുടെ വിഭവങ്ങള്‍ മോഷ്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് വെനസ്വേല ആരോപിക്കുന്നു.

Latest