Connect with us

Health

സിഗരറ്റുകളെക്കാള്‍ അപകടകാരിയാണോ ഇ - സിഗരറ്റ്

സിഗരറ്റ് പാക്കുകളുടെ പകുതി വലിപ്പത്തില്‍ പോക്കറ്റില്‍ സൂക്ഷിച്ച് റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന സിഗററ്റുകള്‍ ആണ് ഇ സിഗററ്റ് അഥവാ വാപ്പിംഗ്.

Published

|

Last Updated

യുവാക്കള്‍ക്കിടയില്‍ അടുത്തിടെയായി കണ്ടു വരുന്ന ഒരു മോശം ശീലമാണ് ഇ- സിഗരറ്റ് ഉപയോഗം. 80കളിലും 90കളിലും സിഗരറ്റ് ആയിരുന്നു ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് ഇ-സിഗരറ്റിലേക്ക് മാറിയിരിക്കുന്നു.

സിഗരറ്റ് പാക്കുകളുടെ പകുതി വലിപ്പത്തില്‍ പോക്കറ്റില്‍ സൂക്ഷിച്ച് റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന സിഗററ്റുകള്‍ ആണ് ഇ- സിഗററ്റ് അഥവാ വാപ്പിംഗ്. പ്രിവന്റീവ് മെഡിസിന്‍ റിപ്പോര്‍ട്ടുകളില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍വേ പ്രകാരം ഇന്ത്യയില്‍ ഏകദേശം 23 ശതമാനം ആളുകള്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ തന്നെ 8 ശതമാനം പേര്‍ ദിവസവും ഇ സിഗരറ്റ് ഉപയോഗിക്കുന്നവരാണ്.

പരമ്പരാഗത സിഗരറ്റുകളെക്കാള്‍ പാര്‍ശ്വഫലങ്ങള്‍ കുറവാണ് ഇ – സിഗരറ്റുകളില്‍ എന്ന് വിശ്വസിക്കുന്ന ആളുകളാണ് ഭൂരിഭാഗവും. എന്നാല്‍ ഏത് പ്രായക്കാരനും വാപ്പിംഗ് അഥവാ ഇ – സിഗരറ്റ് ഹൃദയസ്തംഭന സാധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ്  വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹൃദയത്തിന്റെ പേശികള്‍ ഒന്നുകില്‍ ദൃഢമാകുകയോ ദുര്‍ബലമാവുകയോ രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ”വാപ്പിംഗ് ലായനിയിലെ നിക്കോട്ടിന്‍ ആളുകളുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുകയും ദീര്‍ഘനേരം ഉപയോഗിക്കുന്നതിലൂടെ ഹൃദയത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു.

ഇ-സിഗരറ്റുകളുടെ നിര്‍മ്മാണവും ഇറക്കുമതിയും വില്‍പനയും നിരോധിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെങ്കിലും,ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഗ്രേ വിപണിയില്‍ തുടര്‍ന്നും ലഭ്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇ – സിഗരറ്റുകളെ കുറിച്ചുള്ള അത്ഭുതകരമായ ഒരു യാഥാര്‍ത്ഥ്യം ഇത് ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും വിദ്യാസമ്പന്നരും ഉയര്‍ന്ന ജോലിയുള്ളവരും കുറഞ്ഞ പ്രായമുള്ളവരുമാണ് എന്നതാണ്.

എന്താണ് ഇലക്ട്രോണിക് സിഗരറ്റുകള്‍:

ഒരു തരം ഇലക്ട്രോണിക് നിക്കോട്ടിന്‍ വിതരണ സംവിധാനമാണ് ഇലക്ട്രോണിക് സിഗരറ്റുകള്‍. ഉപയോക്താവ് ശ്വസിക്കുന്ന നീരാവി ഉല്‍പ്പാദിപ്പിക്കുന്നതിന് ദ്രാവകത്തെ ചൂടാക്കുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്. 2023ല്‍ ചൈനയിലാണ് ഇ – സിഗരറ്റുകള്‍ കണ്ടുപിടിക്കപ്പെടുന്നത്.

രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള മുന്‍തലമുറയ്ക്ക് ഇ – സിഗരറ്റ് എന്താണെന്നറിയാത്തതുകൊണ്ട് തന്നെ കുട്ടികളുടെ ബാഗില്‍ നിന്ന് കണ്ടെടുക്കുന്ന ഇത് എത്രത്തോളം അപകടകാരി ആണെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടുതന്നെ ഇ – സിഗരറ്റുകളുടെ പാര്‍ശ്വഫലങ്ങള്‍ മനസ്സിലാക്കി അതുണ്ടാക്കുന്ന അപകടങ്ങളില്‍ നിന്ന് നമ്മുടെ തലമുറകളെ രക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സ്‌കൂള്‍ വിട്ടുവരുന്ന നിങ്ങളുടെ കൗമാരക്കാരന്റെ ബാഗ് പരിശോധിക്കാന്‍ ഒട്ടും മടിക്കേണ്ട അത് ഒരു രക്ഷിതാവിന്റെ ഏറ്റവും നല്ല ഉത്തരവാദിത്തമാണ്.

 

Latest