From the print
സംഘാടന മികവ്
ഓഫീസ് വിഭാഗം, മീഡിയാ സംഘം, പ്രസിദ്ധീകരണ വിഭാഗം, മെഡിക്കല്‍ വിഭാഗം, സിറാജ് സംഘം, സെന്റിനറി ഗാര്‍ഡ് തുടങ്ങിയവയും ഉള്‍പ്പെടെ 145 അംഗ സംഘമാണ് യാത്രയില്‍ സ്ഥിരമായി ഉള്ളത്.
കണ്ണൂര്‍ | കേരളയാത്രയുടെ ക്രമീകരണത്തിന്റെയും സംഘാടനത്തിന്റെയും മികവ് ശ്രദ്ധേയമാകുന്നു.
യാത്രാ നായകന്‍ കാന്തപുരം ഉസ്താദ്, ഉപനായകരായ സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ക്ക് പുറമെ, പ്രസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സമുന്നത നേതാക്കള്‍ അടങ്ങുന്നവരാണ് കേരളയാത്രക്ക് നേതൃത്വം നല്‍കുന്നത്.
കൂടാതെ ഓഫീസ് വിഭാഗം, മീഡിയാ സംഘം, പ്രസിദ്ധീകരണ വിഭാഗം, മെഡിക്കല്‍ വിഭാഗം, സിറാജ് സംഘം, സെന്റിനറി ഗാര്‍ഡ് തുടങ്ങിയവയും ഉള്‍പ്പെടെ 145 അംഗ സംഘമാണ് യാത്രയില്‍ സ്ഥിരമായി ഉള്ളത്.
സ്വീകരണ സമ്മേളനം ഇന്ന് നാദാപുരത്ത്
നാദാപുരം | കണ്ണൂര്‍ ജില്ലയില്‍ നിന്നെത്തുന്ന കേരളയാത്രാ സംഘത്തെ പെരിങ്ങത്തൂരില്‍ കേരള മുസ്ലിം ജമാഅത്തിന്റെയും എസ് വൈ എസിന്റെയും ജില്ലാ നേതാക്കള്‍ സ്വീകരിക്കും. 10.30 നാദാപുരം ചാലപ്പുറം ദാറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ പൗരപ്രമുഖരുമായും 12.30ന് മീഡിയ പ്രവര്‍ത്തകരുമായും നേതാക്കള്‍ സംവദിക്കും. ൈവകിട്ട് നാലിന് കല്ലാച്ചിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ കാന്തപുരം ഉസ്താദ് മുഖ്യപ്രഭാഷണം നടത്തും.



