Connect with us

Kerala

അഞ്ച് വര്‍ഷം മുമ്പ് ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക; വണ്ടാനം മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം

സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്.

Published

|

Last Updated

ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപണം. അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫ് എന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയെന്നാണ് പരാതി.

2021 മെയ് അഞ്ചിനാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ഇതിനു ശേഷം പതിവായി വയറു വേദന അനുഭവപ്പെട്ടു. വേദനസംഹാരി കഴിച്ചാണ് ഇത്രയും കാലം മുന്നോട്ടു പോയത്. ഈയടുത്ത ദിവസം എക്‌സ്‌റേ എടുത്തു നോക്കിയപ്പോഴാണ് വയറ്റില്‍ കത്രിക കിടക്കുന്നത് കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് ഉഷയുടെ കുടുംബം പറയുന്നത്.

വേദന മാറാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും മൂത്രത്തില്‍ കല്ലാണെന്ന് പറഞ്ഞ് മടക്കി അയച്ചുവെന്ന് ഉഷാ ജോസഫ് പറയുന്നു. പിന്നീട് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍, അവിടെ വച്ച് ശസ്ത്രക്രിയക്ക് വിധേയയാകാന്‍ ഭയമാണെന്ന് ഉഷ പ്രതികരിച്ചു.

 

 

---- facebook comment plugin here -----

Latest