Connect with us

Kerala

സംസ്ഥാനത്ത് ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ല ;എംഎ ബേബി

മതസൗഹാര്‍ദത്തിന്റെ നാടായ കേരളത്തില്‍ എല്‍ഡിഎഫ് ഗംഭീര വിജയം സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇത്തവണയും ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന് സിപിഎം നേതാവ് എംഎ ബേബി. മതസൗഹാര്‍ദത്തിന്റെ നാടായ കേരളത്തില്‍ എല്‍ഡിഎഫ് ഗംഭീര വിജയം സ്വന്തമാക്കുമെന്നും 2004ല്‍ ഉണ്ടായ വിജയത്തെ കടത്തിവെട്ടുന്ന വിജയമായിരിക്കും ഇത്തവണയെന്നും അദ്ദേഹം പറഞ്ഞു.

ജാവഡേക്കറെ ഇപി ജയരാജന്‍ കണ്ടതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ല. സുധാകരനാണ് ഇത്തരം ബന്ധങ്ങളുള്ളതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest