Connect with us

Kerala

സ്മാര്‍ട്ട് കൃഷിഭവനിലൂടെ മികച്ച സേവനം ഉറപ്പാക്കും; കാര്‍ഷിക മേഖലയില്‍ 2023-2024 വര്‍ഷം കേരളത്തിന് 4.65 ശതമാനം വളര്‍ച്ച: മന്ത്രി പി പ്രസാദ്

സംസ്ഥാനത്ത് കാര്‍ഷിക മേഖലയിലുണ്ടായ വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ്

Published

|

Last Updated

പത്തനംതിട്ട |  കാര്‍ഷിക മേഖലയില്‍ കേരളം 2023-2024 വര്‍ഷം 4.65 ശതമാനം വളര്‍ച്ച കെവരിച്ചതായി മന്ത്രി പി പ്രസാദ്. കോട്ടാങ്ങല്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കാര്‍ഷിക മേഖലയിലുണ്ടായ വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ് .ദേശീയ ശരാശരി താഴോട്ട് പോകുമ്പോഴാണ് സംസ്ഥാനം മുന്നേറിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’, ‘കൃഷികൂട്ടങ്ങള്‍’ തുടങ്ങിയ പദ്ധതി കൃഷിയെ കൂടുതല്‍ ജനകീയമാക്കിയെന്നും മന്ത്രി പറഞ്ഞു

23,500 ഓളം കൃഷികൂട്ടങ്ങള്‍ സംസ്ഥാനത്തുണ്ട്. ഒരു കൃഷിഭവന്‍ ഒരു മൂല്യവര്‍ധിത ഉല്‍പന്നം ഉണ്ടാക്കണം എന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നു. കേരളഗ്രോ എന്ന പേരില്‍ ആയിരത്തോളം മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. കേരളത്തിലെ 15 ഓളം ഷോറൂമുകള്‍ക്ക് പുറമെ ഓണ്‍ലൈനായും കേരളഗ്രോ വില്‍ക്കുന്നു. മൂല്യവര്‍ധിത ഉല്‍പന്നങ്ങളിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം കിട്ടും. ഒരു സ്ഥലത്ത് കൃഷി ചെയ്ത ഉല്‍പന്നങ്ങള്‍ മറ്റൊരിടത്ത് എത്തിച്ച് വില്‍ക്കാനാകണം. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പൊതുസംവിധാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിലൂടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം കിട്ടും. കൃത്യമായ ആസൂത്രണം കൃഷിക്ക് ആവശ്യമാണ്. വ്യവസായിക നേട്ടവും മുന്നില്‍ കാണണം. 2031 ഓടെ കര്‍ഷകര്‍ക്കെല്ലാം സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രി വൃക്തമാക്കി. കൃഷി ഓഫീസര്‍മാര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസിലാക്കുമ്പോഴാണ് സ്മാര്‍ട്ടെന്ന പദം പൂര്‍ണമാകുന്നതെന്നും മന്ത്രി പറഞ്ഞു.

Latest