Kuwait
വൈദ്യുതി മന്ത്രാലയ ജീവനക്കാരുടെ ഔദ്യോഗിക വാഹനങ്ങളില്‍ ജി പി എസ് ഉപകരണങ്ങള്‍ ഘടിപ്പിക്കും
ജീവനക്കാര്‍ക്ക് നല്‍കുന്ന ഔദ്യോഗിക വാഹനം ജോലി ആവശ്യാര്‍ത്ഥം മാത്രമായി ഉപയോഗിക്കുവാനും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വാഹനം ദുരുപയോഗം ചെയ്യുന്നത് തടയുവാനുംഈ തീരുമാനം വഴിസാധിക്കുമെന്നാണ് വിലയിരുത്തുന്നത്
കുവൈത്ത് സിറ്റി | കുവൈത്തില്‍ ജല, വൈദ്യുതി,പുനരൂപയോഗ ഊര്‍ജ്ജമന്ത്രാലയത്തിലെ ജീവനക്കാരുടെ ഔദ്യോഗിക വാഹനങ്ങളില്‍ ജിപിഎസ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിവരുന്നതായി പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.പൊതുമുതല്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടക്കുന്നതന്നും വിവിധ സ്ഥലങ്ങളില്‍ ജീവനക്കാരുടെ ജോലികള്‍ നിരീക്ഷിക്കുന്നതിന് ഈ ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള തായും ഈ വിഷയത്തില്‍ തീരുമാനം പുറപ്പെടുവിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ജീവനക്കാര്‍ക്ക് നല്‍കുന്ന ഔദ്യോഗിക വാഹനം ജോലി ആവശ്യാര്‍ത്ഥം മാത്രമായി ഉപയോഗിക്കുവാനും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വാഹനം ദുരുപയോഗം ചെയ്യുന്നത് തടയുവാനുംഈ തീരുമാനം വഴിസാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മന്ത്രാലയത്തിന്റെ എല്ലാ മേഖലകളിലും ഏകീകൃത നടപടി ക്രമമായി തീരുമാനം നടപ്പിലാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു





