Kerala
ആശയപരമായി യോജിക്കാവുന്നവര്‍ക്ക് വരാം; ഇടതുപക്ഷത്തെ അതൃപ്തരെ യുഡിഎഫിലേക്ക് ക്ഷണിച്ച് പി കെ കുഞ്ഞാലിക്കുട്ടി
തിരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി ഓരോ കാര്‍ഡ് ഇറക്കി കളിക്കുകയാണ്
കോഴിക്കോട് | യുഡിഎഫ് വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തുമെന്ന് മുസ്്‌ലിം ലീദ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷത്തെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ,അതൃപ്തരായ നിരവധി പേര്‍ എല്‍ഡിഎഫിലുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആശയപരമായി യോജിക്കാന്‍ കഴിയുന്നവര്‍ മുന്നണിയിലേക്ക് വരുമെന്നാണ് കരുതുന്നത്. ആരുടെയും പേരെടുത്ത് പറയുന്നില്ല.
മുന്നണി വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തും.തിരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി ഓരോ കാര്‍ഡ് ഇറക്കി കളിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ന്യൂനപക്ഷ കാര്‍ഡ് ഇറക്കി കളിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ കാര്‍ഡ് ഇറക്കിയായിരുന്നു കളിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
---- facebook comment plugin here -----





