Connect with us

Kerala

കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി

കാടുവെട്ടുന്നതിനിടെ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്.

Published

|

Last Updated

കോഴിക്കോട് |  കുന്ദമംഗലം മടവൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. കാടുവെട്ടുന്നതിനിടെ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. നാലുമാസം മുമ്പ് നരിക്കുനിയില്‍ നിന്നും കാണാതായ വ്യക്തിയുടെ അസ്ഥികൂടമാണോ ഇതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്

സമീപത്ത് നിന്നും ഒരു ബാഗും കണ്ടെടുത്തു. തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗവും സ്ഥലത്തുണ്ട്.

 

Latest