Connect with us

Kerala

തിരുവനന്തപുരത്ത് സിപിഎമ്മുമായുള്ള ധാരണ ആലോചിച്ചിട്ടില്ല; ജനവിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസില്ല: രമേശ് ചെന്നിത്തല

ബിജെപിയെ ഒഴിവാക്കാനായി സിപിഎമ്മുമായി കൂട്ടു ചേരണമെന്ന ഒരു വാദമുണ്ട്. അത് പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നും രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  ബിജെപി അധികാരത്തിലേറുന്നത് തടയാന്‍ സിപിഎമ്മുമായി ധാരണയാകുന്നത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ ആലോചന നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനവിധി അട്ടിമറിക്കുന്ന തരത്തിലുള്ള നടപടികള്‍ കോണ്‍ഗ്രിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. മറ്റു കാര്യങ്ങളൊക്കെ പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേറുന്നത് ഒഴിവാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തേക്കുമെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മുഖ്യശത്രുവായ ബിജെപിയെ ഒഴിവാക്കാനുള്ള സന്ദര്‍ഭങ്ങള്‍ പണ്ടും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ജനവിധിയെ അട്ടിമറിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയെ ഒഴിവാക്കാനായി സിപിഎമ്മുമായി കൂട്ടു ചേരണമെന്ന ഒരു വാദമുണ്ട്. അത് പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ നിഗൂഢമായ വന്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതിനു പിന്നില്‍ അന്താരാഷ്ട്ര ബന്ധമുണ്ടോയെന്ന് കണ്ടെത്തണം. ക്രിമിനല്‍ നടപടി പ്രകാരം അറസ്റ്റു ചെയ്തു കഴിഞ്ഞാല്‍ തൊണ്ടി മുതല്‍ കണ്ടെത്തണം. എന്നാല്‍ ഇവിടെ അത് സംഭവിച്ചിട്ടില്ല. ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ മുന്‍മന്ത്രിമാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മുന്‍മന്ത്രിമാരുടെ പങ്ക് വ്യക്തമായി കഴിഞ്ഞതാണ്.. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തു സംഘത്തിന്റെ പങ്കും അന്വേഷിക്കണം. എസ്‌ഐടിക്ക് നല്‍കിയ മൊഴിയില്‍ ഇക്കാര്യവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു

---- facebook comment plugin here -----

Latest