Kerala
ഭരണവിരുദ്ധ വികാരമല്ല, മറ്റ് ഘടകങ്ങള്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് സിപിഎം
ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടി ആയിട്ടുണ്ട്. അതിനെ മറികടക്കണം
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം പ്രകടമായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ശബരിമല സ്വര്‍ണ്ണക്കൊള്ള തിരിച്ചടിയായിട്ടുണ്ടെങ്കിലും മറ്റ് ഘടകങ്ങളാണ് തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ചതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. രാഷ്ട്രീയ പോരാട്ടം നടന്ന ജില്ലാ പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പം പിടിച്ചുവെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി.
തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് സര്‍ക്കാരിനോടുള്ള എതിര്‍പ്പല്ല. മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിര്‍പ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചു വരാനാകുമെന്നും പാര്‍ട്ടി വിലയിരുത്തി. ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടി ആയിട്ടുണ്ട്. അതിനെ മറികടക്കണം.
തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. സാമുദായിക സമവാക്യങ്ങള്‍ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്ന വിമര്‍ശനവും സെക്രട്ടേറിയേറ്റില്‍ ഉയര്‍ന്നു





