Kerala
തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
മണ്ണുത്തി വെറ്ററിനറി ഫാമിലെ രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും
തൃശൂര്‍ | തൃശൂരിലെ മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെനാനണ് സൂചന.ബെംഗളുരുവിലെ എസ്ആര്‍ഡിഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അണുബാധ പകരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഫാമില്‍ നിന്നും ഒരു കി.മീ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യപടിയായി മണ്ണുത്തി വെറ്ററിനറി ഫാമിലെ രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും
---- facebook comment plugin here -----





