Kerala
വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട | ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി (26)യെയാണ് ആറന്മുള പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആറന്മുള പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു അന്വേഷണത്തിന് നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
—
---- facebook comment plugin here -----





