Kerala
ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് വീണ്ടും പരോള്‍
15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്.
കണ്ണൂര്‍| ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി കെ രജീഷിന് വീണ്ടും പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. പ്രതികള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക പരോളാണിതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് രണ്ടാം തവണയാണ് പരോള്‍ അനുവദിക്കുന്നത്. 30 ദിവസത്തെ പരോളാണ് നേരത്തെ അനുവദിച്ചിരുന്നത്. ആയുര്‍വേദ ചികിത്സ കഴിഞ്ഞ് ഈ മാസം ഏഴിനാണ് രജീഷ് തിരിച്ചെത്തിയത്. തുടര്‍ന്ന് വീണ്ടും പരോള്‍ അനുവദിച്ചിരിക്കുകയാണ്.
എറണാകുളത്തെ വിലാസമാണ് രജീഷ് നല്‍കിയിരിക്കുന്നത്. അതിനാല്‍ അങ്ങോട്ട് പോകാനാണ് രജീഷിന്റെ തീരുമാനം. പരോള്‍ കാലയളവില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കാന്‍ രജീഷിന് വിലക്കുണ്ട്.
---- facebook comment plugin here -----

