Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവന്‍ രേഖകളും നല്‍കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ എസ്‌ഐടി ഇഡിക്ക് കൈമാറും.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയ്ക്ക് തിരിച്ചടി. ശബരിമല സ്വര്‍ണക്കൊള്ള ഇഡി കേസെടുത്ത് അന്വേഷിക്കും. ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. എസ്‌ഐടിയുടെ എതിര്‍പ്പ് വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്‌ഐടി എതിര്‍ത്തിരുന്നു. ഇഡി കള്ളപ്പണ ഇടപാട് നടന്നോ എന്നത് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ സമാന്തര അന്വേഷണം വേണ്ട എന്ന നിലപാടിലായിരുന്നു എസ്‌ഐടി.

റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ എസ്‌ഐടി ഇഡിക്ക് കൈമാറും.
ഹൈക്കോടതി അനുമതിയോടെയാണ് കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഹരജി ഇഡി അഭിഭാഷകന്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മൊഴി പകര്‍പ്പുകള്‍ ഉള്‍പ്പെടെ ഉള്ളവ വേണമെന്നതാണ് ഇഡിയുടെ ആവശ്യം. കൈമാറുന്ന രേഖകള്‍ ഇഡി രഹസ്യമായി സൂക്ഷിക്കും.

മുഴുവന്‍ രേഖകളും നല്‍കുന്നതിലുള്ള എതിര്‍പ്പ് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇഡിയുടെ അന്വേഷണം എസ്‌ഐടിയെ എങ്ങനെയാണ് ബാധിക്കുക എന്ന മറുവാദം ആണ് കോടതിയില്‍ ഉയര്‍ത്തിയത്. രണ്ട് തവണയാണ് എസ്‌ഐടിക്ക് രേഖാമൂലം എതിര്‍പ്പ് അറിയിക്കാന്‍ കേസ് മാറ്റിവച്ചത്.

 

Latest