Kerala
ഈരാറ്റുപേട്ടയിൽ അധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന് പരാതി
അധ്യാപകനോട് സംശയം ചോദിച്ചതിനെ തുടർന്ന് അധ്യാപകൻ കുട്ടിയുടെ തോളിൽ ഇടിക്കുകയായിരുന്നു.
ഈരാറ്റുപേട്ട| ഈരാറ്റുപേട്ടയിൽ അധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന് പരാതി. കാരക്കാട് എംഎം എംയുഎം യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ആണ് പരുക്കുകളോടെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് പരീക്ഷയുടെ സമയത്താണ് സംഭവം.
അധ്യാപകനോട് സംശയം ചോദിച്ചതിനെ തുടർന്ന് അധ്യാപകൻ കുട്ടിയുടെ തോളിൽ ഇടിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേ എടുത്തു നടത്തിയ പരിശോധനയിൽ തോൾ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി.
മൂന്നാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----


