Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കേസ് രേഖകള്‍ വേണമെന്ന ഇഡി അപേക്ഷയില്‍ വിധി ഇന്ന്

കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക

Published

|

Last Updated

കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസുകളിലെ എഫ്ഐആര്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷയില്‍ ഇന്ന് വിധി. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിന്റെ എഫ്‌ഐആര്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികള്‍, പിടിച്ചെടുത്ത രേഖകള്‍ എന്നിവയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നല്‍കിയത്.

വിവരങ്ങള്‍ കൈമാറുന്നതില്‍ കുഴപ്പമില്ല. ഇഡി ആവശ്യപ്പെടുന്ന പോലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ മാത്രമേ അന്വേഷണം പാടുള്ളുവെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. മറ്റു കുറ്റകൃത്യങ്ങളില്‍ ഇഡി അന്വേഷണം നടത്തിയാല്‍ നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

 

Latest