National
ബെംഗളുരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; ആര്‍ക്കും പരുക്കില്ല
ബസിന്റെ് മുന്‍ഭാഗത്ത് തീ പടരുകയായിരുന്നു. യാത്രകാരുടെ ഫോണ്‍, പാസ്‌പോര്‍ട്ട് എന്നിവ അപകടത്തില്‍ കത്തിനശിച്ചു.
മൈസൂര്‍|ബെംഗളുരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു. മൈസൂരിന് സമീപം നഞ്ചന്‍ഗോഡില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കായിരുന്നു സംഭവം. 44 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല. എല്ലാവരും സുരക്ഷിതരാണ്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎല്‍ 15 എ 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് പൂര്‍ണമായും കത്തി നശിച്ചത്.
ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരെ ബസില്‍ നിന്ന് പുറത്തിറക്കാന്‍ കഴിഞ്ഞത്. ബസിന്റെ് മുന്‍ഭാഗത്ത് തീ പടരുകയായിരുന്നു. യാത്രകാരുടെ ഫോണ്‍, പാസ്‌പോര്‍ട്ട് എന്നിവ അപകടത്തില്‍ കത്തിനശിച്ചു. യാത്രക്കാരെ മറ്റ് ബസുകളിലായി കയറ്റി വിട്ടു.
---- facebook comment plugin here -----


