Connect with us

National

ബിഹാറിലെ വിവാഹ പന്തലില്‍ വന്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു

പടക്കം പൊട്ടിക്കുന്നതിനിടെ വിവാഹ പന്തലിന് തീപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

പട്‌ന|ബിഹാറിലെ ദര്‍ഭംഗയില്‍ വിവാഹ പന്തലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു. നഗരത്തിലെ ബഹേറ ഏരിയയിലെ അലിനഗറില്‍ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് തീപിടിത്തമുണ്ടായത്. പടക്കം പൊട്ടിക്കുന്നതിനിടെ വിവാഹ പന്തലിന് തീപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സുനില്‍ പാസ്വാന്‍ (26), ലീലാദേവി (23), കാഞ്ചന്‍ ദേവി (26), സിദ്ധാന്ത് കുമാര്‍ (4), ശശാങ്ക് കുമാര്‍ (3), സാക്ഷി കുമാരി (5) എന്നിവരാണ് മരിച്ചത്. തീപിടിത്തത്തില്‍ മൂന്ന് പശുക്കളും ചത്തതായി പോലീസ് അറിയിച്ചു.

Latest