National
ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റു; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
ഒരു ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ് മരിച്ചത്.

ഹൈദരാബാദ്|തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഒരു ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ് മരിച്ചത്. വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.
തെലങ്കാന ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് പരീക്ഷകളുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ പഫലങ്ങള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം.
Helpline 1056. 0471 – 2552056)
---- facebook comment plugin here -----