National
ബി എസ് എഫ് കോണ്‍സ്റ്റബിള്‍ നിയമനം; അഗ്നിവീറായി വിരമിച്ചവര്‍ക്കുള്ള ക്വാട്ട ഉയര്‍ത്തി
നേരത്തെ, 10 ശതമാനമായിരുന്ന സംവരണം 50 ശതമാനമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉയര്‍ത്തിയത്.
ന്യൂഡല്‍ഹി | ബി എസ് എഫ് കോണ്‍സ്റ്റബിള്‍ നിയമനത്തില്‍, അഗ്നിവീറായി വിരമിച്ചവര്‍ക്കുള്ള ക്വാട്ട അനുവദിച്ചിരുന്ന കേന്ദ്രം ഉയര്‍ത്തി. നേരത്തെ, 10 ശതമാനമായിരുന്ന സംവരണം 50 ശതമാനമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉയര്‍ത്തിയത്.
2015-ലെ ബി എസ് എഫ് ജനറല്‍ ഡ്യൂട്ടി കേഡര്‍ (നോണ്‍ ഗസറ്റഡ്) റിക്രൂട്ട്മെന്റ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് നടപടി.
ആദ്യ ബാച്ച് എക്‌സ് അഗ്നിവീറുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവും അനുവദിച്ചിട്ടുണ്ട്. പിന്നീടുള്ള അഗ്നിവീറുകള്‍ക്ക് ഇളവ് മൂന്ന് വര്‍ഷമായിരിക്കും. കായികനിലവാര, കായികക്ഷമതാ പരിശോധനയിലും അഗ്നിവീറുകള്‍ക്ക് ഇളവുണ്ടായിരിക്കും.
---- facebook comment plugin here -----


