Kerala
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോര്‍പറേഷനുകളില്‍ രാവിലെ പതിനൊന്നരക്കുമായിരിക്കും സത്യപ്രതിജ്ഞ.
തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോര്‍പറേഷനുകളില്‍ രാവിലെ പതിനൊന്നരക്കുമായിരിക്കും സത്യപ്രതിജ്ഞ. ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.
കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കലക്ടര്‍മാര്‍ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചുമതല. മറ്റിടങ്ങളില്‍ അതത് വരണാധികാരികള്‍ ചുമതല വഹിക്കും. ഭരണസമിതി ആദ്യ യോഗവും ഇന്ന് ചേരും. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
മലപ്പുറത്തെ എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ കാലാവധി അവസാനിക്കാത്തതിനാല്‍ ഡിസംബര്‍ 22 നും അതിന് ശേഷവുമായിരിക്കും സത്യപ്രതിജ്ഞ. മേയര്‍, ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് ഈ മാസം 26നും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27നുമാണ്.


