Connect with us

From the print

"മുഅല്ലിംകൾ സേവനസജ്ജരാകണം'

സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉത്തര മേഖലാ ജില്ലകളിലെ റെയ്ഞ്ച് വെൽഫെയർ സെക്രട്ടറിമാരുടെ സംയുക്ത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

|

Last Updated

കോഴിക്കോട് | മദ്‌റസാ മുഅല്ലിംകൾ അധ്യാപനത്തോടൊപ്പം സേവന സജ്ജരാകണമെന്ന് തെന്നല അബൂഹനീഫൽ ഫൈസി. സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉത്തര മേഖലാ ജില്ലകളിലെ റെയ്ഞ്ച് വെൽഫെയർ സെക്രട്ടറിമാരുടെ സംയുക്ത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആതുരസേവനം, നിർധനരായ മുഅല്ലിമിന്റെ മക്കളുടെയും ആശ്രിതരുടെയും വിവാഹം, വീടു നിർമാണം തുടങ്ങി ബഹുമുഖ മേഖലകളിൽ എസ് ജെ എം ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ എസ് ജെ എം ട്രഷറർ വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സുലൈമാൻ സഖാഫി കുഞ്ഞുകുളം വിഷയാവതരണം നടത്തി. കെ പി എച്ച് തങ്ങൾ, ബശീർ മുസ്്ലിയാർ ചെറൂപ്പ, വി വി അബൂബക്കർ സഖാഫി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കെ ഉമർ മദനി സ്വാഗതം പറഞ്ഞു.

Latest