Kerala
കണ്ണൂരില്‍ പക്ഷിപ്പനി; സ്ഥിരീകരിച്ചത് ചത്ത കാക്കയില്‍
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍
തലശ്ശേരി | കണ്ണൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ചത്ത കാക്കയെ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി ബാധിച്ചതായി കണ്ടെത്തിയത്.
കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തിലെ തൃക്കടാരിപൊയിലിലാണ് സംഭവം. സാമ്പിള്‍ പരിശോധനയിലാണ് കാക്കക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാസം 17ന് ഇരിട്ടി എടക്കാനത്ത് ചത്ത കാക്കക്കും പക്ഷിപ്പനി ബാധിച്ചതായി കണ്ടെത്തിയിരുന്നു.







