Kerala
'സൈബര്‍ വെട്ടുകിളിക്കൂട്ടത്തിന്റെ നേതാവ്'; അഭിഭാഷക ദീപ ജോസഫിനെതിരെ അതിജീവിത
കോടതിയില്‍ അഡീഷണല്‍ അഫിഡവിറ്റ് സമര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലെ പരാതിക്കാരി.
കൊച്ചി | അഭിഭാഷകക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലെ പരാതിക്കാരി. സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് സൈബര്‍ വെട്ടുകിളിക്കൂട്ടത്തിന്റെ നേതാവാണെന്ന് അതിജീവിത ആരോപിച്ചു.
തന്നെയും മറ്റ് ഇരകളെയും അഡ്വ. ദീപ ജോസഫും സംഘവും നിരന്തരം വേട്ടയാടുന്നു. 2017 മുതല്‍ സുപ്രീം കോടതി അഭിഭാഷകയെന്നാണ് ദീപ എഫ് ബിയില്‍ അവകാശപ്പെടുന്നത്. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത വക്കാലത്തും അഫിഡവിറ്റും വ്യാജമാണ്.
യുക്രൈനില്‍ നിന്ന് ഫയല്‍ ചെയ്ത പെറ്റീഷനിലെ രേഖകള്‍ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അതിജീവിത കോടതിയില്‍ അഡീഷണല്‍ അഫിഡവിറ്റ് സമര്‍പ്പിച്ചു.
---- facebook comment plugin here -----

