Connect with us

International

ലിബിയന്‍ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു

അക്രമി സംഘം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം.

Published

|

Last Updated

കൈറോ | ലിബിയന്‍ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാം ഗദ്ദാഫിയെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. പ്രാദേശിക സമയം പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. നാലുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് സഊദി ദേശീയ മാധ്യമമായ അല്‍ അറേബ്യ റിപോര്‍ട്ട് ചെയ്തു.

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്ക് 136 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സിന്റാന്‍ പട്ടണത്തില്‍ വച്ചാണ് 53കാരനായ സെയ്ഫ് വെടിയുണ്ടകള്‍ക്കിരയായത്. വസതിക്കു മുമ്പിലെ തോട്ടത്തില്‍ വച്ചാണ് അക്രമി സംഘം അദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തതെന്ന് കുടുംബാംഗങ്ങള്‍ അല്‍ അറേബ്യയോട് വെളിപ്പെടുത്തി. വീട്ടിലെ സുരക്ഷാ ക്യാമറകള്‍ നശിപ്പിച്ച ശേഷമായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ലിബിയ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, സെയ്ഫ് ഗദ്ദാഫി കൊല്ലപ്പെട്ട വിവരം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേശകന്‍ അബ്ദുല്ല ഉത്മന്‍ എഫ് ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

2011ല്‍ നാറ്റോ പിന്തുണയോടെയുള്ള കലാപത്തിലാണ് മുഅമ്മര്‍ ഗദ്ദാഫി അധികാരഭ്രഷ്ടനാക്കപ്പെട്ടത്. പിന്നീട് മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാം ലിബിയയിലെ പ്രമുക രാഷ്ട്രീയ നേതാവായി ഉയര്‍ന്നുവരികയായിരുന്നു.

---- facebook comment plugin here -----

Latest