Connect with us

Kerala

ഓട്ടോ ഡ്രൈവറായ യുവാവിനെ പോലീസ് മര്‍ദിച്ചെന്ന്; കമ്മീഷണര്‍ക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം

കസ്റ്റഡിയിലെടുത്ത നാലാഞ്ചിറ സ്വദേശി ധസ്തക്കീറിനെ മണ്ണന്തല പോലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ആരോപണം.

Published

|

Last Updated

തിരുവനന്തപുരം | ഓട്ടോ ഡ്രൈവറായ യുവാവിനെ പോലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് പരാതി നല്‍കാനൊരുങ്ങി കുടുബം. കസ്റ്റഡിയിലെടുത്ത നാലാഞ്ചിറ സ്വദേശി ധസ്തക്കീറിനെ മണ്ണന്തല പോലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ആരോപണം. പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കുക.

മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിച്ചെന്ന പരാതിയിലാണ് നാലാഞ്ചിറ സ്വദേശിയായ ധസ്തക്കീറിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലത്തും പിന്നീട് സ്റ്റേഷനില്‍ വച്ചും ധസ്തക്കീറിനെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. പരുക്കേറ്റ ധസ്തക്കീര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇയാളുടെ ശരീരത്തിലാകെ മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. എന്നാല്‍, ധസ്തക്കീറിനെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

 

Latest