Connect with us

Kerala

കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു ; ആദ്യം വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികളും നേതാക്കളും വോട്ട് രേഖപ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം | കേരളം ബൂത്തിലേക്കെത്തുമ്പോള്‍ ആദ്യം വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥകളെല്ലാം തങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി അതത് ബൂത്തുകളില്‍ എത്തി തുടങ്ങി. പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് തോമസ് ഐസക് പറഞ്ഞിു.

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പാലക്കാടെത്തി വോട്ട് ചെയ്തു. രാജ്യത്തെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഷാഫി പറമ്പില്‍ പ്രതികരിച്ചു. പാലക്കാട് ഇടക്കിടെ വന്ന് പോകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ കണ്ണൂര്‍ കക്കാട് ഗവ. യുപി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്‍ പെരളശ്ശേരി ജിഎച്ച്എസ് സ്‌കൂളിലാണ് വോട്ട് ചെയ്യാനെത്തിയത്.

മാമംഗലം എസ് എന്‍ ഡി പി ഹാളിലെ 20 ാം നമ്പര്‍ ബൂത്തിലെത്തി എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ വോട്ട് ചെയ്തു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

Latest