Connect with us

Kerala

ഭര്‍ത്താവ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ച വീട്ടമ്മ മരിച്ചു

മര്‍ദനത്തെ തുടര്‍ന്ന് നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരുക്കേറ്റ സുജ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു

Published

|

Last Updated

കോഴഞ്ചേരി |  ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ സ്വദേശിനി സുജ (50) യാണ് മരിച്ചത്. ഇവരെ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് സൈക്കിള്‍ സജി എന്ന് വിളിക്കുന്ന സജിയെ ആറന്മുള പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.

ഒരു മാസം മുന്‍പാണ് പത്തനംതിട്ടയിലെ പെട്രോള്‍ പമ്പിലെ തൊഴിലാളിയായ സജി മദ്യപിച്ച ശേഷം ഭാര്യ സുജയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരുക്കേറ്റ സുജ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയെങ്കിലും, പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാവാത്ത അവസ്ഥയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സ്ഥിരം മദ്യപാനിയായ സജി മദ്യപിച്ച ശേഷം സുജയെ മര്‍ദിക്കുകയും സമീപവാസികളുമായി പ്രശ്‌നമുണ്ടാവുകയും ചെയ്യുന്നത് നിത്യ സംഭവമായിരുന്നു എന്നാണ് സമീപവാസികളും പറയുന്നത്.

 

---- facebook comment plugin here -----

Latest