Connect with us

National

ലൈംഗിക പീഡനക്കേസ്; എച്ച് ഡി രേവണ്ണയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ബുധനാഴ്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

Published

|

Last Updated

ബെംഗളുരും | ലൈംഗിക പീഡനക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ ജെ ഡി എസ് നേതാവ് എച്ച് ഡി രേവണ്ണയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. അതേ സമയം തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് രേവണ്ണ ആരോപിച്ചു
കേസില്‍ ഇന്നലെയാണ് രേവണ്ണ അറസ്റ്റിലായത്. മകനും എം.പിയുമായ പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് രേവണ്ണയെയും അറസ്റ്റ് ചെയ്തത്.

രേവണ്ണയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പരാതിയിലാണ് രേവണ്ണക്കെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന മറ്റൊരു കേസും രേവണ്ണക്കെതിരെയുണ്ട്. രേവണ്ണയുടെ വിശ്വസ്തന്‍ സതീഷ് ബാബണ്ണയും കേസില്‍ പ്രതിയാണ്. രേവണ്ണയുടെ മകനായ പ്രജ്വല്‍ ചിത്രീകരിച്ച അശ്ലീല വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ രേവണ്ണയുടെ സഹായികള്‍ തട്ടിക്കൊണ്ടുപോയി എന്നു കാണിച്ച് 20 വയസുള്ള ഇവരുടെ മകനാണ് പരാതി നല്‍കിയത്

 

---- facebook comment plugin here -----

Latest