Connect with us

Kerala

മാഹി ബൈപാസില്‍ നിന്നും പുഴയിലേക്ക് ചാടി രണ്ട് പെണ്‍കുട്ടികള്‍; സാഹസികമായി രക്ഷിച്ച് നാട്ടുകാര്‍

പെണ്‍കുട്ടികള്‍ പുഴയിലേക്ക് ചാടുന്നത് സമീപത്തെ കടവിലുള്ളവര്‍ കാണുകയായിരുന്നു.

Published

|

Last Updated

കണ്ണൂര്‍  | മാഹി ബൈപാസില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ പുഴയിലേക്ക് ചാടി. പെണ്‍കുട്ടികളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഒളവിലം പാത്തിക്കലില്‍ ഞായറാഴ്ച ഉച്ചക്കുശേഷം 3.30നാണ് സംഭവം. പെണ്‍കുട്ടികള്‍ പുഴയിലേക്ക് ചാടുന്നത് സമീപത്തെ കടവിലുള്ളവര്‍ കാണുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ തോണിയിറക്കി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ കാണാത്തതുമായി ബന്ധപ്പെട്ട് എലത്തൂര്‍, ചേവായൂര്‍ പോലീസ് സ്റ്റേഷനുകളില്‍ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest