Kerala
പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്
നിലവില്‍ അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂര്‍| പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടര്‍ന്ന് തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞു.
അനസ്‌തേഷ്യ നല്‍കി പത്ത് മിനിട്ടിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും കുട്ടി ബോധരഹിതനാവുകയുമായിരുന്നു. ചുണ്ടിലും താടിയിലുമുള്ള മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നും ജനറല്‍ അനസ്തീഷ്യ നല്‍കിയുള്ള ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നു വെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞു.
നിലവില്‍ അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പീടിയാട്രിഷ്യന്‍ ഡോ ആശ നിര്‍മ്മല്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ ആരതി എന്നിരും അന്വേഷണ പരിധിയിലുണ്ട്.
മൂന്ന് പേരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്‌മെന്റിനെ പോലീസ് അറിയിച്ചിട്ടുണ്ട്.
Content Highlights:
The post-mortem report of a toddler who died in Payyannur revealed that a lack of oxygen to the brain due to general anesthesia caused the death. The report noted that the surgery was unnecessary for minor wounds. Police have booked the anesthesiologist and summoned other doctors for questioning.



