Connect with us

Kerala

കോഴിക്കോട് കൊളത്തറയില്‍ 16 കിലോ കഞ്ചാവ് മിഠായികള്‍ പിടികൂടി

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വന്‍തോതില്‍ സംഭരിച്ചിരുന്ന കഞ്ചാവ് മിഠായികളാണ് പിടിച്ചെടുത്തത്.

Published

|

Last Updated

കോഴിക്കോട് |  കോഴിക്കോട് കൊളത്തറയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ കഞ്ചാവ് മിഠായി പിടികൂടി. കൊളത്തറ ക്രസന്റ് ബസാറില്‍ നിന്നാണ് 16 കിലോ തൂക്കം വരുന്ന 3140 കഞ്ചാവ് മിഠായി എക്സൈസ് പിടിച്ചെടുത്തത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആയിരുന്നു പരിശോധന.വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വന്‍തോതില്‍ സംഭരിച്ചിരുന്ന കഞ്ചാവ് മിഠായികളാണ് പിടിച്ചെടുത്തത്.

Content Highlights: The Excise department seized a massive haul of 16 kg of cannabis candy from Kolathara Crescent Bazar in Kozhikode. Over 3140 pieces of ganja candies targeting students were recovered during the raid. The inspection was carried out as part of the anti-drug drive Operation Toofan.