National
ലോര്‍ഡ്‌സില്‍ പിറന്നത് പുതു ചരിത്രം; ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ വിജയവുമായി ഇന്ത്യന്‍ പെണ്‍പുലികള്‍
ലാര്‍ഡ്സില്‍ ആദ്യമായി ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന വനിതാ ടീമെന്ന വിഖ്യാതിയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും എഴുതി ചേര്‍ത്തത്.
ലണ്ടന്‍ | ലോര്‍ഡ്സില്‍ ചരിത്ര വിജയവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെ 270 റണ്‍സിനു തകര്‍ത്തെറിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ വെന്നിക്കൊടി പാറിച്ചത്. ലാര്‍ഡ്സില്‍ ആദ്യമായി ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന വനിതാ ടീമെന്ന വിഖ്യാതിയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും എഴുതി ചേര്‍ത്തത്.457 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് അവസാന ദിനത്തില്‍ വെറും 186 റണ്‍സില്‍ ഓള്‍ ഔട്ടായി.
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 285 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സും അടിച്ചെടുത്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 170 റണ്‍സില്‍ അവസാനിച്ചു. രണ്ടിന്നിങ്സിലും അവര്‍ക്ക് 200 കടക്കാന്‍ സാധിച്ചില്ല.ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്കായി സ്മൃതി മന്ധാന (83), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് (58), ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ (57) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.
രണ്ടാം ഇന്നിങ്സില്‍ യസ്തിക ഭാട്ടിയ നേടിയ സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. താരം 113 റണ്‍സെടുത്തു.ലോര്‍ഡ്സ് മൈതാനത്ത് ടെസ്റ്റ് സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ വനിതാ താരമെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡാണ് താരം കുറിച്ചത്.ഒന്നാം ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറി നേടിയ സ്മൃതി മന്ധാന രണ്ടാം ഇന്നിങ്സിലും അര്‍ധ സെഞ്ച്വറി നേടി . സ്മൃതി 70 റണ്‍സെടുത്തു. റിച്ച ഘോഷും രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.
ഇംഗ്ലണ്ടിനായി ഒന്നാം ഇന്നിങ്സില്‍ അമി ജോണ്‍സ് (52), ക്യാപ്റ്റന്‍ നാറ്റ് സീവര്‍ (44), മൈയ ബൗഷിര്‍ (23) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. രണ്ടാം ഇന്നിങ്സിലും അമി ജോണ്‍സ് തന്നെയാണ് ഇംഗ്ലണ്ടിനായി പൊരുതിയത്. താരം അര്‍ധ സെഞ്ച്വറി നേടിയാണ് ഇത്തവണയും പുറത്തായത്. 54 റണ്‍സാണ് രണ്ടാം ഇന്നിങ്സില്‍ അമി നേടിയത്. സോഫി എക്ലസ്റ്റനാണ് (50) തിളങ്ങിയ മറ്റൊരു ഇംഗ്ലീഷ് ബാറ്റര്‍.
Content Highlights: The Indian women’s cricket team scripted history with a massive 270-run victory over England at Lord’s. Chasing a target of 457 runs, England crumbled to 186 runs on the final day of the match. Yastika B


