Connect with us

National

ഡല്‍ഹി കലാപത്തിനിടെ ഐ ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ്; മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവടക്കം അഞ്ച് പേര്‍ കുറ്റക്കാരെന്ന് കോടതി

കുറ്റം സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി |  വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020നിടെ ഉണ്ടായ കലാപത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി കോടതി

കേസിപ്പെട്ടതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി താഹിര്‍ ഹുസൈനെ സസ്പെന്‍ഡ് ചെയതിരുന്നു.താഹിര്‍ ഹുസൈന്‍, ശത്രുത വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍, ആക്രമണം, ക്രിമിനല്‍ ബലപ്രയോഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചെയ്തതായി കര്‍ക്കര്‍ദൂമ കോടതി കണ്ടെത്തി. ഹുസൈന് പുറമെ ജാവേദ്, അനസ്, നാസിം, കാസിം എന്നീ മറ്റ് നാല് പ്രതികളും കുറ്റക്കാരാണെന്് കോടതി കണ്ടെത്തി

അതേസമയം, കുറ്റം സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷാവിധി കോടതി പിന്നീട് പ്രഖ്യാപിക്കും. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഹുസൈന്റെ അഭിഭാഷകന്‍ അബ്ദുള്‍ ഗഫാര്‍ പറഞ്ഞു.

പ്രോസിക്യൂഷന്‍ വാദപ്രകാരം, കലാപത്തിനിടെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിന്റെ ഭാഗമായിരുന്നു ഹുസൈനും മറ്റ് പ്രതികളും.താഹിര്‍ ഹുസൈന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ മൃതദേഹം പിന്നീട് ഓടയില്‍ നിന്നാണ് കണ്ടെടുത്തത്. തിരിച്ചറിയാതിരിക്കാന്‍ അദ്ദേഹത്തിന്റെ മുഖവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു. അങ്കിത് ശര്‍മ്മയുടെ പിതാവ് രവീന്ദര്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2020 ഫെബ്രുവരി 26-നാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights: A Delhi court has convicted former AAP councillor Tahir Hussain and four others for the 2020 murder of IB officer Ankit Sharma. The Karkardooma court found them guilty of rioting and murder during the Delhi violence. Six other accused were acquitted due to lack of proof, and the defense plans to appeal.

 

---- facebook comment plugin here -----

Latest